വവ്വാക്കാവ് റെയില്‍വേ ഗേറ്റില്‍ ടോറസ് ഇടിച്ചു കയറി അപകടം ; ഗതാഗതം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഓ​ച്ചി​റ: റെ​യി​ല്‍വേ ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ലോ​റി ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി റെ​യി​ല്‍വേ ഗേ​റ്റിന്റെ ഒ​രു ഭാ​ഗം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു. വൈ​ദ്യു​തി ലൈ​ന്‍ ഷോ​ട്ടാ​യ​തി​നെ തു​ട​ര്‍ന്ന് സ​മീ​പ​ത്താ​കെ തീ​പ​ട​ര്‍ന്നു. വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി വീ​ഴാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പാ​വു​മ്പാറോ​ഡി​ലെ വ​വ്വാ​ക്കാ​വ് റെ​യി​ല്‍വേ ഗേ​റ്റി​ലാ​ണ് സം​ഭ​വം.

ഗേ​റ്റ് തു​റ​ന്ന​യു​ട​ന്‍ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്ന്​ വ​വ്വാ​ക്കാ​വ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ടോ​റ​സ് ലോ​റി ബൈ​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​ത്തി​രി​ച്ച​തി​നെ തു​ട​ര്‍ന്ന് റെ​യി​ല്‍വേ​ഗേ​റ്റി​ലും ഇ​രുമ്പു തൂ​ണി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റെ​യി​ല്‍വേ ഗേ​റ്റ് മ​റി​ഞ്ഞ് വൈ​ദ്യു​തി കമ്പി​ക്ക്​ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗാ​താ​ഗ​തം അ​ധി​കൃ​ത​ര്‍ താ​ല്‍​ക്കാ​ലി​ക​മാ​യി​ നി​ര്‍ത്തി​വെ​ച്ചു. കാ​യംകു​ള​ത്തു​നി​ന്ന്​ വൈ​ദ്യു​തി​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി രാ​ത്രി ഏ​റെ വൈ​കി​യാ​ണ്‌ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. ആ​യൂ​രി​ല്‍ നി​ന്നു​വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. റെ​യി​ല്‍വേ സം​ര​ക്ഷ​ണ​സേ​ന, ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി പോലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...