നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്​. 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടിയാണ്​ സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്​. നിരവധി തവണ സമയം നീട്ടി നല്‍കിയതിനാല്‍ ഇനി സമയം നീട്ടി നല്‍കാനാകില്ലെന്നും സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതാണ്​.

കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച്‌ കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.

2017 ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം പ്രതിയായ കേസാണിത്​. ദിലീപിന്‍റെ ഭാര്യയും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമാണ്​ നടി കാവ്യ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും , രാത്രികാല ഉപഭോഗം നിയന്ത്രിക്കണം : സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി...