കൊവിഡ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഒരു ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഏ‌റ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ദിവസമാണിന്ന്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,14,331 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ആക്‌ടീവ് കേസ് ലോഡ് ഉയര്‍ന്ന് 2,71,282 ആയി. ആകെ രോഗവ്യാപനത്തിന്റെ 2.36 ശതമാനമാണിത്. രാജ്യത്ത് കൊവിഡ് മുക്തിനിരക്ക് 96.26ആയി ഇടിഞ്ഞു. 154 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണനിരക്ക് 1,59,370 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,10,83,679 ആണ്.

രാജ്യത്ത് കൊവിഡ് നിരക്ക് 20 ലക്ഷം കടന്നത് ആഗസ്‌റ്റ് ഏഴിനാണ്. 40 ലക്ഷം കടന്നത് സെപ്‌തംബര്‍ അഞ്ചിനും 50 ലക്ഷം കടന്ന സെപ്‌തംബര്‍ 16നാണ്. ഒരു കോടി കടന്നത് ഡിസംബര്‍ 19നായിരുന്നു. ഇതിനുശേഷം കുറഞ്ഞ കൊവിഡ് നിരക്കില്‍ ഇപ്പോള്‍ ഉയര്‍ച്ചയുണ്ടായിരിക്കുകയാണ്. വ്യാഴാഴ്‌ച രാജ്യമാകെ 10,57,383 സാമ്പിളുകള്‍ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ 23,13,70,546 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...