സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം 11മുതൽ 14വരെ കടപ്രയിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം 11മുതൽ 14വരെ കടപ്രയിൽ നടക്കും. 11ന് പതാക, കൊടിമര ജാഥകളും 12, 13 തീയതികളിൽ പ്രതിനിധി സമ്മേളനവും 14ന് റെഡ് വാളന്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി പതാക ഉയർത്തും. 12ന് രാവിലെ 9.30ന് ആലംതുരുത്തി റിയോ ടെക്സാസ് കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. പി.ബി സതീശ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

സംസ്ഥാന കമ്മിറ്റിഅംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ജെ.അജയകുമാർ, ആർ.സനൽകുമാർ, ടി.ഡി.ബൈജു, ഓമല്ലൂർ ശങ്കരൻ, പി.ബി.ഹർഷകുമാർ പി.ആർ.പ്രസാദ്, നിർമ്മലാദേവി, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജോസഫ് തോമസ് എന്നിവർ പ്രസംഗിക്കും. 14ന് വൈകിട്ട് 4ന് കടപ്ര ജംഗ്ഷനിൽനിന്ന് പ്രകടനവും ചുവപ്പുസേനാ പരേഡും ആരംഭിക്കും. 5ന് ആലംതുരുത്തി പാലം ജംഗ്ഷനിൽ ഒരുക്കുന്ന സീതാറാം യെച്ചൂരി – കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...