പത്തനംതിട്ട : സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസായി. തിരുവനന്തപുരം കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസടക്കം ബി.ജെ.പി യിലേക്ക് മാറിയതിന് പിന്നാലെയാണ് സമാനമായ സംഭവം പത്തനംതിട്ടയിലും നടന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തില്‍ പെരുനാട് പഞ്ചായത്തിലെ കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവനുമാണ് ഇപ്പോള്‍ ബി.ജെ.പി യില്‍ ചേര്‍ന്നത്. മുഴുവന്‍ പ്രവര്‍ത്തകരും ചേര്‍ന്നതിനാല്‍ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു. സി.പി.എം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി വാര്‍ഡ് മെമ്പര്‍ ആയ അരുണ്‍ അനിരുദ്ധനെ കഴിഞ്ഞ ദിവസം അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ടുള്ള പ്രതിഷേധ സമ്മേളനത്തില്‍ വെച്ചാണ് കക്കാട് വാര്‍ഡ് കമ്മിറ്റിയുടെ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തത്. ഇവിടെവെച്ച് മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി യിലേക്ക് ചേരുകയായിരുന്നു. കേരളത്തില്‍ രണ്ടാമത്തെ സി.പി.എം ഓഫീസാണ് ഇതോടെ ബി.ജെ.പി ഓഫീസായി മാറിയത്. ഓഫീസ് മാറ്റത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.