പ്രവര്‍ത്തകര്‍ മുഴുവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു ; സി.പി.എം ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസായി. തിരുവനന്തപുരം കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസടക്കം ബി.ജെ.പി യിലേക്ക് മാറിയതിന് പിന്നാലെയാണ് സമാനമായ സംഭവം പത്തനംതിട്ടയിലും നടന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തില്‍ പെരുനാട് പഞ്ചായത്തിലെ കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവനുമാണ് ഇപ്പോള്‍ ബി.ജെ.പി യില്‍ ചേര്‍ന്നത്. മുഴുവന്‍ പ്രവര്‍ത്തകരും ചേര്‍ന്നതിനാല്‍ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു. സി.പി.എം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി വാര്‍ഡ് മെമ്പര്‍ ആയ അരുണ്‍ അനിരുദ്ധനെ കഴിഞ്ഞ ദിവസം അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ടുള്ള പ്രതിഷേധ സമ്മേളനത്തില്‍ വെച്ചാണ് കക്കാട് വാര്‍ഡ് കമ്മിറ്റിയുടെ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തത്. ഇവിടെവെച്ച്‌ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി യിലേക്ക് ചേരുകയായിരുന്നു. കേരളത്തില്‍ രണ്ടാമത്തെ സി.പി.എം ഓഫീസാണ് ഇതോടെ ബി.ജെ.പി ഓഫീസായി മാറിയത്. ഓഫീസ് മാറ്റത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...