നേമത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി കഴക്കൂട്ടത്ത് , വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്ത് വി.ശിവന്‍കുട്ടിയെ മല്‍സരിപ്പിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പ്പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കും.

സിറ്റിങ് എം.എല്‍.എമാരില്‍ ആറ്റിങ്ങലില്‍ ബി.സത്യന്‍ ഒഴികെ എല്ലാവരെയും വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. ആറ്റിങ്ങലില്‍ ഏരിയ കമ്മിറ്റിയംഗവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എസ്.അംബികയെ മല്‍സരിപ്പിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്, പാറശാലയില്‍ സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ കെ.എ.ആന്‍സലന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, വര്‍ക്കലയില്‍ വി.ജോയി, വാമനപുരത്ത് ഡി.കെ.മുരളി എന്നിവരെ രണ്ടാമതും മല്‍സരിപ്പിക്കാനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...