സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ബിനോയ് വിശ്വത്തിന്റെ അവകാശവാദത്തിൽ സിപിഎംന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ബിനോയ് വിശ്വത്തിന്റെ ആവശ്യത്തിൽ സിപിഎം കടുത്ത അതൃപ്തിയിൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പദവികൾക്കായി പരസ്യമായി അവകാശവാദം ഉന്നയിച്ചത് ശരിയായില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് വേണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ഉന്നയിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഈ പദവി എന്നത് ഭരണഘടനാപരമായ ഒന്നല്ലെന്നും ഉപമുഖ്യമന്ത്രി പദവി പോലെ കേവലം ഒരു ആലങ്കാരിക പദവി മാത്രമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ നേതാക്കൾ നടത്തുന്ന പ്രതികരണങ്ങളിൽ മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും വിയോജിപ്പുണ്ട്. തോൽവി ഉണ്ടാകുമ്പോൾ അത് എല്ലാവരും ചേർന്ന് കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നതിന് പകരം, പഴിചാരുന്ന രീതിയാണ് സിപിഐ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാണ്. സിപിഐയുടെ മുഖപത്രമായ ‘ജനയുഗത്തിൽ’ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് എഡിറ്റോറിയൽ വന്നതും സിപിഎമ്മിന്റെ അതൃപ്തി വർദ്ധിപ്പിച്ചു. സിപിഐയുടെ ഈ നിലപാടുകളിലുള്ള അതൃപ്തി സിപിഎം നേതൃത്വം അവരെ നേരിട്ട് അറിയിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...