ശബരിമലയിൽ സ്പോട് ബുക്കിങ് വേണമെന്ന് സിപിഎം ; അല്ലെങ്കിൽ തിരക്കിലേക്കും സംഘ‍ർഷത്തിലേക്കും നയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ സ്പോട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്പോട്ട് ബുക്കിംഗിനായി തെരുവിൽ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡ് നൽകുന്നത്. വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ദേവസ്വം ബോ‍ർഡ് പ്രസിഡൻ്റ് നൽകുന്നത്.

സർക്കാർ നിലപാടിനെതിരെ സിപിഐ മുഖപത്രം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വർഗം ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഗം ലേഖനത്തിൽ പറഞ്ഞു. സ്പോട് ബുക്കിംഗ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറയുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോർഡിനുണ്ട്. മുഖ്യമന്ത്രിയുടെ യോഗം എടുത്ത തീരുമാനം എങ്ങനെ മറികടക്കുമെന്നതാണ് ബോർഡിനെ അലട്ടുന്ന പ്രശ്നം. ഇക്കാര്യം ഉടൻ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...