കൊല്ലത്ത് പതിനഞ്ച് അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സമരക്കാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സിപിഎം പ്രവര്‍ത്തകര്‍. കടയ്‌ക്കല്‍ ചിതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അദ്ധ്യാപകരെയാണ് പൂട്ടിയിട്ടത്. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടത്.

അദ്ധ്യാപകരെ അസഭ്യ വര്‍ഷം നടത്തിയതായും വൈകീട്ട് പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാമെന്ന ഭീഷണി സമരക്കാര്‍ ഉയര്‍ത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകര്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ജോലിക്കെത്തിയത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സമരക്കാര്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....