Tuesday, April 22, 2025 6:36 am

പൊതു ശ്മശാന നിർമ്മാണം ; കോന്നി പഞ്ചായത്ത് ഭൂമി വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. കോന്നി പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരമല്ല ഈ ഭൂമി വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുകയും വിയോജന കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഒരേക്കർ രണ്ട് സെന്റ് വസ്തുവാണ് ശ്മശാനം നിർമ്മിക്കുന്നതിനായി വാങ്ങിയത്.

എന്നാൽ ഇത് സർക്കാർ ചട്ടപ്രകാരമോ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമോ ആയിരുന്നില്ല. സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാത്ത ഭൂമിയാണ് തൊണ്ണൂറായിരം രൂപയോളം മുതൽ മുടക്കി വാങ്ങിയത്. ഇത്‌ സംബന്ധിച്ച് സി പി ഐ അംഗം ജോയ്‌സ് എബ്രഹാം, ബി ജെ പി അംഗം സോമൻ പിള്ള, കോൺഗ്രസ്സ് അംഗം ഫൈസൽ തുടങ്ങിയവർ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.  എന്നാൽ സി പി ഐ എം അംഗങ്ങൾ വിയോജന കുറിപ്പ് രേഖപെടുത്തിയതുമില്ല.

സി പി എം ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ മകന്റെ ഭൂമിയാണ് വാങ്ങിയതെന്നതിനാൽ ആണ് സി പി എം അംഗങ്ങൾ പ്രതികരിക്കാതെ ഇരുന്നതെന്നും ആക്ഷേപമുണ്ട്. വസ്തു വാങ്ങിയത് സംബന്ധിച്ച് കോന്നി ഗ്രാമ പഞ്ചായത്ത് നടത്തിയ ഇടപാടുകളിൽ അസ്വാഭാവികതയുള്ളതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പുതിയ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റതിന് ശേഷം വസ്തു വാങ്ങൽ ഇടപാടുകൾ മുന്നോട്ട് പോയില്ലെങ്കിലും പിന്നീട് നടന്ന നടപടികൾ പഞ്ചായത്തിന് ഗുണം ചെയ്തില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടത്തി.

ഭൂമി വാങ്ങുവാൻ ഇടനില നിന്നവർക്ക് മറ്റെന്തെങ്കിലും താല്പര്യം ഉണ്ടായിരുന്നോ എന്നത് അന്വേഷണത്തിൽ കണ്ടെത്തേണ്ടത് ഉണ്ടെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കുന്നു. 2021 – 22 വാർഷിക പദ്ധതിയിൽ പൊതു ശ്മാശാനത്തിന് ഭൂമി വാങ്ങുന്നതിന് പ്രൊജക്റ്റ്‌ ആവിഷ്കരിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. ധന കാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്നും 1549500 രൂപയാണ് പ്രൊജക്റ്റ്‌ വകയിരുത്തിയത്. ധനകാര്യ കമ്മീഷൻ ഗ്രന്റിന്റെ അപ്രോപ്രിയേഷൻ കൺട്രോൾ രജിസ്റ്റർ പ്രകാരം പദ്ധതിയുടെ ഭാഗമായി 1500000 സെക്രട്ടറി അലോട്മെന്റ് വാങ്ങിയതായും ജില്ലാ കേരള ബാങ്ക് അകൗണ്ടിൽ നിന്നും 500000 ലക്ഷം രൂപയുടെ ചെക്ക് എഴുതിയിട്ടുള്ളതായി കണ്ടെത്തി. എന്നാൽ ഈ രണ്ട് ഇടപാടുകളും തീർത്തും അസ്വഭാവികമായ സാഹചര്യത്തിൽ റദ് ചെയ്യുകയാണ് ഉണ്ടായത്.

വസ്തു വാങ്ങുന്നതിന് പഞ്ചായത്ത് പത്ര പരസ്യം നൽകി പ്രസിദ്ധപെടുത്തിയിരുന്നു എന്ന് പറയുമ്പോഴും ഇതിനു രേഖകൾ ഇല്ല. വസ്തു വാങ്ങുന്നത് സംബന്ധിച്ച റവന്യു അധികൃതർ നൽകേണ്ട വല്യുവേഷൻ സർട്ടിഫിക്കറ്റ് പോലും നൽകിയിട്ടില്ല എന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. പ്രൊജക്റ്റ്‌ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ചുമതല ഉണ്ടായിരുന്ന സെക്ഷൻ ക്ലാർക്ക്, ജൂനിയർ സുപ്രണ്ട് എന്നിവർ ഫയൽ കണ്ടിരുന്നില്ല. ഉദ്യോഗസ്ഥ തലത്തിൽ ഇത് സംബന്ധിച്ചു രേഖപെടുത്തിയതായും കാണുന്നില്ല.

സേവനത്തിൽ നിന്നും വിരമിക്കാൻ ചുരുങ്ങിയ കാലം മാത്രമുണ്ടായിരുന്ന സെക്രട്ടറിയും പ്രസിഡന്റും നേരിട്ടാണ് ഫയലുകൾ കൈകാര്യം ചെയ്തിരുന്നത്. ഓഡിറ്റ് വേളയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പുറമേ രേഖാ മൂലം ഓഡിറ്റ് നിയമപ്രകാരം റിക്വിസിഷൻ നൽകിയതിന് ശേഷമാണ് ഫയൽ പരിശോധനക്ക് ലഭ്യമായത്. പഞ്ചായത്ത്‌ പത്രപരസ്യം നൽകിയതിലും വിരുദ്ധത നിലനിൽക്കുന്നു. മാത്രമല്ല പത്രത്തിൽ പരസ്യം നൽകിയതിന്റെ പകർപ്പ് ഓഡിറ്റ് വിഭാഗത്തിന് നൽകിയിട്ടില്ല.

ഇതിന്റെ ഡിജിറ്റൽ കോപ്പി മാത്രമാണ് നൽകിയത്. 2005 ലെ കേരള പഞ്ചായത്ത്‌ രാജ് ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമേ പഞ്ചായത്തിന് വസ്തു വാങ്ങുവാൻ കഴിയുകയുള്ളു. ചട്ട പ്രകാരം വസ്തു വാങ്ങുന്നതിന് മുൻപായി റവന്യു അധികാരികളിൽ നിന്നുള്ള വാലുവേഷൻ സർട്ടിഫിക്റ്റ്, പതിനെട്ടു വർഷത്തെ ബാധ്യത രഹിത സർട്ടിഫിക്കറ്റ്, ഗവണ്മെന്റ് പ്ലീഡരുടെ ക്ലിയർ ടൈറ്റിൽ സർട്ടിഫികെറ്റ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുയോജ്യതാ സർട്ടിഫിക്റ്റ്, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറുടെ അനുയോജ്യത സർട്ടിഫിക്കേറ്റ് എന്നിവയും ഭൂമി വാങ്ങിയതിൽ കാണിച്ചിട്ടില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനഡയിൽ ഹിന്ദു ക്ഷേ​ത്ര​ത്തി​നു​നേ​രെ വീ​ണ്ടും ഖ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം

0
ടൊ​റ​ന്റോ: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​നു​നേ​രെ വീ​ണ്ടും ഖ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ബ്രി​ട്ടീ​ഷ്...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും

0
ദില്ലി : രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ...

നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട

0
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. 1000 കിലോ നിരോധിത പുകയില...

മാർപാപ്പയുടെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല

0
വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ...