യൂത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഇറക്കിയ പോസ്റ്ററില്‍ ഗാന്ധിജി മരിച്ചത് ഒക്ടോബര്‍ 30ന്‌ – വിവാദം

For full experience, Download our mobile application:
Get it on Google Play

റാന്നി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഇറക്കിയ പോസ്റ്ററില്‍ തെറ്റായി മാസം രേഖപ്പെടുത്തിയതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ പോര്‍വിളിയും വിഴുപ്പലക്കലും രൂക്ഷം. ജനുവരി 30 അല്ല, പകരം ഒക്‌ടോബര്‍ 30 ആണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം എന്നു കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ അച്ചടിച്ചത്. ഇതിനു മുന്നില്‍ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി.

ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടാണ് തെറ്റ് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തിറങ്ങിയത്. സംഗതി വിവാദമായതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമം നടന്നുവെങ്കിലും പിന്നീട് ആ ബോര്‍ഡ് സ്ഥലത്തു നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...