പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം സ്റ്റേഡിയത്തിൽ നിന്നും ഇനി ക്രിക്കറ്റ് താരങ്ങളും. പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ആണ് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ്‌ പരിശീലന കേന്ദ്രം ആരംഭിച്ചത്. പ്രമാടം സ്റ്റേഡിയം നിലവിൽ സായി വോളിബോൾ പരിശീലന കേന്ദ്രമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കായികതാരങ്ങൾ ഇവിടെ വോളിബോൾ പരിശീലിക്കുന്നു. അതിനോടൊപ്പം ആണ് ക്രിക്കറ്റ് താരങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി പ്രമാടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. പ്രമാടം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ ഐപിഎൽ താരം വിഷ്‌ണു വിനോദിനെ കലക്ടർ പ്രേംകൃഷ്‌ണൻ ഐ എ എസ് ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ നവനീത്‌, ആർ രവി, സാജൻ കെ വർഗീസ്‌, വാഴവിള അച്യുതൻ നായർ, പ്രമോദ്‌ ഇളമൺ സംസാരിച്ചു. ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ സെലക്ടറ്റ്‌ ചെയ്യുന്ന താരങ്ങൾക്കാണ്‌ പരിശീലനം നൽകുന്നത്‌. നെറ്റ്‌ പ്രാക്ടീസും ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...