കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കുക പോലും ചെയ്തില്ല. ഇത് കേരളത്തോടുളള അവ‍ജ്ഞയും അപമാനിക്കലുമാണ്. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാ​ഗമാണിത്. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണ് ജോർജ് കുര്യൻ നടത്തിയത്. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയായിപ്പോയി എന്നും മന്ത്രി വിമർശിച്ചു. കഴിഞ്ഞ കൊല്ലത്തെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് ചൂരൽ മലയിലേതാണ്. എന്നാൽ വയനാടിന് ബജറ്റിൽ ഒന്ന് പരാമർശിക്കുക കൂടി ചെയ്തില്ലെന്ന് കെ രാജൻ പ്രതികരിച്ചു.

ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കുമെന്ന് കേരളം പറയുന്നു. കേന്ദ്ര ബജറ്റിന്റെ അവഗണനയിലും കേരള സർക്കാർ വയനാട് ജനതയ്ക്ക് നൽകുന്ന ഉറപ്പാണിത്. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞത്. ദുർബലത വെളിപ്പെടുത്താതെ കേരളത്തെ സഹായിക്കില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ എല്ലാം വെളിവായി. തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രി ഉണ്ടായിട്ടും തൃശ്ശൂരിന് ഒന്നും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...