Saturday, December 9, 2023 8:01 am

വാക്കു തര്‍ക്കം ; കൂട്ടുകാരന്‍റെ തലയില്‍ താക്കോല്‍ ഇടിച്ചു കയറ്റി

തൃശ്ശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടുകാരന്‍റെ  തലയില്‍ ശക്തിയായി ഇടിച്ചുകയറ്റിയ ബൈക്കിന്‍റെ  താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടി.വി. രാജേഷിന്‍റെ  തലയോട്ടിയിലാണ് താക്കോല്‍ തുളച്ചുകയറിയത്. അമല മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം ഡോക്ടര്‍മാരാണ് താക്കോല്‍ പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് വാക്കുതര്‍ക്കമുണ്ടായത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

മരപ്പണിക്കാരായ രാജേഷും സുഹൃത്തും സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനെടെയാണ് വാക്കുതര്‍ക്കമുണ്ടായതും ബൈക്കിന്‍റെ  താക്കോല്‍ തലയില്‍ ശക്തിയായി ഇടിച്ചുകയറ്റിയതും. താക്കോലിന്‍റെ  അറ്റം ഏകദേശം മൂന്ന് ഇഞ്ചോളം തലയോട്ടി തുളച്ചു കയറിയിരുന്നു. ശക്തമായ രക്തസ്രാവവും ഉണ്ടായിരുന്നു. സമീപത്തെ ആശുപത്രിയില്‍ കാണിച്ചെങ്കിലും അവര്‍ അമലയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോൺ​ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

0
ഭുവനേശ്വർ : കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട...

ലോക്‌സഭയിൽ നിന്നും പുറത്താക്കിയ സംഭവം ; തുടർ നീക്കങ്ങൾക്കായി നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി...

0
ന്യൂഡൽഹി : ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടർ നീക്കങ്ങൾ തീരുമാനിക്കാൻ...

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും

0
കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ...

ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞുവീണു ; യുപിയിൽ 6 പേർ മരിച്ചു

0
ലക്നൗ : ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ...