കൊച്ചി: സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണുള്ളതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണ്.
ഇഡിക്കെതിരെ കേസ് എടുത്തതില്‍ ക്രൈംബ്രാഞ്ചിന് മറ്റു ലക്ഷ്യങ്ങളില്ല. അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് അഭിഭാഷകന്‍ വാദിച്ചു.