ആലപ്പുഴ : മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയനിലെ മൈക്രോഫിനാന്‍സ്, പ്രീമാര്യേജ് കൗണ്‍സലിങ്, സാമൂഹികക്ഷേമ പദ്ധതിയിനത്തില്‍ 12 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ ഭാരവാഹിയും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഡി.ജി.പി ക്രൈം ബ്രാഞ്ചിന് വിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ വീടുകളില്‍നിന്ന് യൂണിയന് ഓഫിസില്‍നിന്ന് കടത്തിയ മിനിറ്റ്സ് ബുക്കുകള്‍, ചെക്കുകള്‍, മറ്റ് രേഖകള്‍ എന്നിവ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഇന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
12 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ; സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment