റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി തിരോധാനക്കേസിൽ പോലീസിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി തിരോധാനക്കേസിൽ പോലീസിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യം അന്വേഷണം നടത്തിയ നടക്കാവ് പോലീസിലെ സംഘത്തിനെതിരെയാണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ട്. 2023 ആഗസ്റ്റിലാണ് മാമിയെ കാണാതായെന്ന് ഭാര്യ റംലത്ത് നടക്കാവ് ലോക്കൽ പോലീസിൽ പരാതി നൽകിയത്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലും ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

മാമിയെ കാണാതായെന്ന ഭാര്യ റംലത്തിൻ്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ അന്ന് ഉണ്ടായിരുന്ന നടക്കാവ് ഇൻസ്പെക്ടർ , എസ് ഐ , സീനിയർ സി പി ഒ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ആദ്യ ഘട്ടത്തിലെ സൂചനകളും പോലീസ് ഗൗരവമായി എടുത്തില്ല. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനമായി. ഉത്തരമേഖലാ ഐ ജി രാജ്പാൽ മീണയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും ഐ ജി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...