രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്‍പി ഷാജിക്കാണ് അന്വേഷണ ചുമതല. സൈബർ വിംഗ് സിഐ ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്. യുവനടി ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാൻ മുൻകയ്യെടുത്ത് ഷാഫി പറമ്പിലും എ ഗ്രൂപ്പും. രാഹുൽ വിട്ടുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് പാലക്കാട് ചേർന്ന എ ഗ്രൂപ്പ് വിലയിരുത്തി. എന്നാൽ റിപ്പോർട്ടുകൾ ഷാഫി പറമ്പിൽ എം പി നിഷേധിച്ചു. യോഗം ചേർന്നിട്ടില്ലെന്നും സി ചന്ദ്രന്റെ വീട്ടിൽ‌ പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. സി ചന്ദ്രൻ വീട്ടിലും ഓഫീസിലും ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി.

പാലക്കാട് എത്തണോ വേണ്ടയോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസ് പാർട്ടി വിഷയത്തിൽ തീകുമാനമെടുത്തു കഴിഞ്ഞു. രാഹുലിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. വടകരയിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പോലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു. വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടെ എന്ന് പോലീസ് കരുതിയെന്നും പോലീസിന് വേണമെങ്കിൽ വഴി തിരിച്ച് വിടാമായിരിന്നുവെന്നും ഷാഫി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...