നിതിൻ രാജിന്റെ മരണം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത് , കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കും. കേസിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന് പിന്നാലെ ചുമതലപ്പെടുത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. രാവിലെ നിതിന്റെ വീട്ടിലെത്തുന്ന അന്വേഷണ സംഘം മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും.

അതേസമയം കേസിലെ പ്രതി ഡോ.എംകെ റാമിനെ കഴിഞ്ഞ ആഴ്ച അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു . നിതിൻ രാജ് ആത്മഹത്യ ചെയ്ത സ്ഥലത്തും ക്ലാസ്സ് റൂമിലും റാമിനെ തെളിവെടുപ്പിനായി എത്തിച്ച്. റാമിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ഈ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതി റാമിനെതിരെ ജാതീയധിക്ഷേപവും മാനസികപീഡനവും ആരോപിച്ച് ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്.സി, എസ്ടി അതിക്രമ നിരോധനനിയമവും ചുമത്തി ആണ് കേസെടുത്തത്, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും തള്ളിയിരുന്നു. റാമിന്‍റെ പെരുമാറ്റത്തെ മനുഷ്യത്വരഹിതമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...