കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ് പൊലീസ് ​ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ​ഗ്രിപ്പ് പുരോ​ഗമിക്കുന്നത്. പോലീസിനെ ഭീഷണിപ്പെടുത്തിയും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായുള്ള തെരച്ചിലും പോലീസ് ഊർജിതമാക്കി. കണ്ണൂരിൽ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. എട്ടുപേരെയാണ് കണ്ണൂർ വളപട്ടണം പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അർജുൻ ആയങ്കിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്താനാണ് പോലീസ് ഇവരെയെല്ലാം ചോദ്യം ചെയ്യുന്നത്. അതിനിടെ രണ്ടുദിവസം മുൻപ് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായും സംശയമുണ്ട്.

മലപ്പുറത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തു. ഓ​ഗസ്റ്റ് അഞ്ചിന് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയിരുന്നു. ഇവിടെ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ അഞ്ചുപേരെയാണ് ചങ്ങരംകുളം പോലീസും തിരൂർ പോലീസും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അ‍ർജുൻ ആയങ്കി എടപ്പാളിലെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...