ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വിധിക്കായി കാത്തിരിക്കാൻ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസിൽ കോടതി വിധിക്കായി കാത്തിരിക്കാൻ ക്രൈംബ്രാഞ്ച്. ജീവനക്കാർക്കെതിരായ പരാതികളിലും മുൻ‌കൂർ ജാമ്യ ഹർജിയിൽ വിധി വന്ന ശേഷമാകും കൂടുതൽ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുക. പോലീസ് നടത്തിയ അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്‍റെയും മകൾ ദിയ കൃഷ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഈ മാസം 18 ലേക്കാണ് കോടതി മാറ്റിയത്. മൂന്ന് വനിതാ ജീവനക്കാരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. രണ്ട് ഹർജികളിലും കോടതി വിധി വന്ന ശേഷമാകും അന്വേഷണം കൂടുതൽ പുരോഗമിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.

കേസിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആയിരുന്നു കൃഷ്ണകുമാറിന്‍റെയും മകൾ ദിയ കൃഷ്ണയുടെയും ഹർജിയിലെ കോടതി നിർദേശം. മ്യൂസിയം പോലീസ് അന്വേഷിച്ച കേസുകൾ സാമ്പത്തിക തട്ടിപ്പ് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് വിട്ടത്. കൃഷ്ണകുമാറിന്‍റെയും മകൾ ദിയ കൃഷ്ണയുടെയും മൊഴി പോലീസ് സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പരാതിയിൽ ജീവനക്കാരായ മൂന്ന് വനിതകളെ മൊഴിയെടുപ്പിന് വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല. വീട്ടിലും ബന്ധുക്കളുടെ വീടുകളിലും എത്തി മൊഴിയെടുക്കാൻ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ മൂന്നുപേരും ഒളിവിൽ പോയതായാണ് പോലീസ് നിഗമനം. മൂന്ന് ജീവനക്കാരും മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ വിധി വരുന്നതുവരെ ക്രൈംബ്രാഞ്ചും തുടർനടപടികൾ സ്വീകരിക്കില്ല. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കായം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണ സംഘത്തിൽ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...