കുറ്റകൃത്യത്തിന് ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേഹോപദ്രവ കേസിൽ ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം പുല്ലാട് കുറവൻ കുഴി പേക്കാവുങ്കൽ സുരേന്ദ്രന്റെ മകൻ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്. ഇയാൾ വീട്ടിലെത്തിയതറിഞ്ഞ പോലീസ് സംഘം ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. 2013 ജൂലൈ 23 നാണ് കേസിന് ആസ്പദമായ സംഭവം. കുറിയന്നൂർ അന്താരിമണ്ണ് സ്വദേശി റിജോ മാത്യു എന്നയാളിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മർദ്ദിക്കുകയും മൂർച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേൽപ്പിക്കുകയും ചെയ്തത്.

കുറവൻ കുഴിയിൽ വെച്ച് പ്രതികൾ യാത്ര ചെയ്തുവന്ന മോട്ടോർ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരു ചക്ര വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ ഇന്നലെ വീട്ടിൽ എത്തിയതറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എ എസ് ഐ വിനോദ് കുമാർ, സി പി ഓ ശരത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...