അതിർത്തി തർക്കം ; മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അടിമാലി : അതിർത്തി തർക്കത്തെ തുടർന്ന് മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. തുമ്പിപ്പാറകുടി സ്വദേശി വെള്ളാരംപാറയിൽ റോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂരിപ്പാറയിൽ ശശിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് ദീർഘനാളായി തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. റോയിയും ശശിയും അയൽവാസികളാണ്.

സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കം ഇരുവർക്കും ഇടയിൽ ദീർഘനാളായി നിലനിന്നിരുന്നു. പലപ്പോഴും സംഘർഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് മദ്യപിച്ചെത്തിയ ശശി വീണ്ടും സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റോയിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശശി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...