മൂന്ന് വയസ്സുകാരന്‍റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ച് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

തുംകുരു: കർണാടകയിലെ തുംകുരുവിൽ മൂന്ന് വയസ്സുകാരനോട് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത. തുടര്‍ച്ചയായി ട്രൗസറിൽ മൂത്രം ഒഴിച്ച കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ അങ്കണവാടി ജീവനക്കാരിക്കെതിരെ തുംകുരു പോലീസ് കേസെടുത്തു കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കു‍ഞ്ഞിനോടാണ് ഈ കൊടും ക്രൂരത. തുംകുരുവിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗൊദെകെരെ ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. കുട്ടി അങ്കണവാടിയിൽ ഉള്ള സമയം ട്രൗസറിൽ മൂത്രമൊഴിക്കുന്നത് ആവർത്തിച്ചപ്പോഴാണ് ജീവനക്കാരിയായ രശ്മി തീപ്പെട്ടികൊള്ളി ഉരച്ച് കുട്ടിയെ പൊള്ളലേൽപ്പിച്ചത്.

കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടുകാരുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂത്രമൊഴിക്കുന്ന പ്രവണതയുള്ളതിനാല്‍ കുട്ടിയെ ശുചിമുറി ഉപയോഗിക്കാന്‍ ശീലിപ്പിക്കണമെന്ന് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.  തീപ്പെട്ടി കൊള്ളി ഉരച്ച് ഭീഷണിപ്പെടുത്തി മൂത്രമൊഴിക്കാന്‍ ശീലിപ്പിക്കുതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റതാണെന്നാണ് അങ്കണവാടി ജീവനക്കാരിയുടെ മൊഴി. ഏതായാലും ബന്ധുക്കളുടെ പരാതിയിൽ തുംകുരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...