വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഒഡീഷയിലെ രായഗഡ ജില്ലയിലെ കാശിപൂർ ബ്ലോക്കിലെ ടിക്കിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒസാപദ ഗ്രാമത്തിലാണ് സംഭവം. ദിവസ വേതനക്കാരിയായ റിമ മാജിയാണ് കൊല്ലപ്പെട്ടത്. പ്രതി രസിക പ്രധാൻ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും റിമയും കുടുംബാംഗങ്ങളും ഇതിനെ എതിർത്തു.

മാജി നിർമ്മാണ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രധാൻ വീണ്ടും ആവശ്യം ഉന്നയിച്ചു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം. മൂർച്ചയുള്ള ആയുധം കൊണ്ട് മാജിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് ജോലിക്കാർ ഓടിയെത്തിയപ്പോൾ പ്രതി ഇവരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തുടർന്ന് പ്രധാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രധാൻനെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...