ടാഗോര്‍ ഹാളിന് ഫിറ്റ്നസില്ല ; ഗോവ ഗവര്‍ണര്‍ ശ്രീധരൻപിള്ള പരിപാടിയിൽ നിന്ന് പിന്മാറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ നിന്നും ഗോവ ഗവര്‍ണര്‍ പിന്മാറിയത്. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിക്കോട് ടാഗോര്‍ ഹാൾ. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കായിരുന്നു പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടകനായ ആദരിക്കൽ ചടങ്ങ് ടാഗോര്‍ ഹാളിൽ നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ ഭാഗമായി അലങ്കാരവിളക്ക് സ്ഥാപിക്കാനെത്തിയ ആൾക്ക് ഷോക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഹാൾ പരിശോധിച്ച് റിപ്പോ‍ര്‍ട്ട് നൽകിയത്. ടാഗോര്‍ ഹാളിന് ഇലക്ട്രിക്കൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുരക്ഷ മുൻനിര്‍ത്തി ഗവര്‍ണര്‍ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...