15 രൂപയുടെ പേരിൽ കണ്ടക്ടറെ ബസ്സിനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് യുവാവ് ; സിസിടിവി ദൃശ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ബസ്സ് കൂലിയുടെ പേരിലുണ്ടായ തർക്കത്തിൽ ബസ് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ബസ്സിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിൽ നഗരത്തിലെ ജഹാംഗീരാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബസ് കണ്ടക്ടറും എൻസിസി കേഡറ്റും യൂണിഫോമിൽ യാത്രക്കൂലിയെ ചൊല്ലി തർക്കിക്കുകയാണ്. 10 രൂപ നൽകിയ യാത്രക്കാരനോട് 15 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാൻ യാത്രക്കാരൻ തയ്യാറായില്ല.

കണ്ടക്ടർ പറയുന്നത് കേൾക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ പോയ യാത്രക്കാരനോട് കണ്ടക്ടർ മുഴുവൻ പണവും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ പണം ചോദിച്ചതിൽ പ്രകോപിതനായ യാത്രക്കാരൻ കയ്യേറ്റത്തിന് ശ്രമിച്ചു. ഇതിനിടെ ബസ് കണ്ടക്ടർ അയാളെ പിന്നിലേക്ക് തള്ളിയിട്ടു. ഇതോടെ യാത്രക്കാരൻ കണ്ടക്ടറെ തല്ലാൻ ആരംഭിച്ചു.

മറ്റ് യാത്രക്കാർ പരിഭ്രാന്തരായി നോക്കിനിൽക്കെ അയാൾ കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. കുറച്ച് സമയത്തിന് ശേഷം അയാൾ ബസ്സിൽ നിന്ന് ഇറങ്ങി. ബസ് സർവീസ് നടത്തുന്നവർ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും എൻസിസി കേഡറ്റിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, എൻസിസി കേഡറ്റിനെതിരെ ഐപിസി സെക്ഷൻ 323, 504 എന്നിവ പ്രകാരം ജഹാംഗീരാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് എൻഡിടിവിയോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...

ഒമാനിൽ വാഹനാപകടം : മലയാളി യുവതിക്ക് ദാരുണാന്ത്യം ; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

0
മസ്‌കത്ത് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി...

തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വിദ്യാർഥികൾ , വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ്...

0
എറണാകുളം: അങ്കമാലിയില്‍ ഓണാഘോഷ പരിപാടിക്കിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ...

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...