പെൻഷൻ തുക കൊടുക്കാത്തതിനാൽ പിതാവിന് മർദ്ദനം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പെൻഷൻ തുക കൊടുക്കാത്തതിന്റെ പേരിൽ പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യനെ(31) യാണ് പെരുനാട് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് വീട്ടിൽ വെച്ചായിരുന്നു ആക്രമണം. സ്റ്റീൽ കോപ്പയെടുത്തു പിതാവ് സത്യ(68)ന്റെ തലയ്ക്കടിക്കുകയായിരുന്നു. മനപ്പൂർവമല്ലാത്ത നാരഹത്യാശ്രമത്തിനാണ് സത്യന്റെ മൊഴിപ്രകാരം കേസ് എടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാടമണ്ണിൽ നിന്ന്ഇന്ന് രാവിലെ പ്രതിയെ കസ്റ്റിടിയിലെടുത്തു.

പെരുനാട് പോലീസ് സ്റ്റേഷനിൽ 13 കേസുകളിലും റാന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും പ്രതിയാണ് ഇയാൾ. ദേഹോപദ്രവം ഏൽപ്പിക്കൽ, മുതിർന്ന പൗരനെ ഉപദ്രവിക്കൽ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേ കയ്യേറ്റം, മദ്യപിച്ചും അല്ലാതെയും കലഹസ്വഭാവിയായി ആളുകൾക്കും നാട്ടിലും ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. വീട്ടിലും നാട്ടിലും സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ഇയാൾ പോലീസിനും തലവേദനയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിജയൻ തമ്പി, സി പി ഓമാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...