തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി (27), അരുവാൻ കോട് കാട്ടാൻകുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തൻവീട്ടിൽ വിപിൻ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. നാല്പത് വയസ്സായിരുന്നു. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസത്കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ വിപിനെന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.