ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം ; ഗുണ്ടാസംഘം യുവാക്കളെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. രണ്ട് യുവാക്കളെ ആക്രമിച്ച്‌ തല അടിച്ചുപ്പൊട്ടിച്ചു. മൂലവട്ടം സ്വദേശി എം.എസ് സിബിന്‍ ലാല്‍, ആശാലിപ്പറമ്പില്‍ സൂരജ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ആക്രമണം. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സിബിനും സൂരജും ഗുണ്ടാസംഘത്തിലെ ചിലരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സിബിനും സൂരജും സ്‌കൂട്ടറില്‍ മൂലവട്ടം ഭാഗത്തേക്ക് വരുകയായിരുന്നു. ഈ സമയം ഇന്നോവയില്‍ എത്തിയ ഗുണ്ടാസംഘം ഇരുവരേയും റോഡില്‍ തടഞ്ഞുവെച്ച്‌ ആക്രമിക്കുകയായിരുന്നു. കമ്പിവടി അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം ; പിടിക്കപ്പെട്ടാല്‍ ഉടൻ നടപടി

0
കൊച്ചി: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ...

നിയമപഠനം പകൽവെളിച്ചത്തിൽ മതി ; സായാഹ്ന എൽഎൽ.ബി.ക്ക്‌ വിലക്ക്

0
തിരുവനന്തപുരം : നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും...

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് സിജെപിയുടെ കടുത്ത...

0
ഡൽഹി : നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച ; അവധി അപേക്ഷ നല്‍കി സുഗതന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത...