കാസർ​ഗോഡ് ലഹരിക്കടിമപ്പെട്ട യുവാക്കൾ പോലീസുകാരനുൾപ്പെടെ 2 പേരെ വെട്ടിപരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർ​ഗോഡ് : കാഞ്ഞിരത്തുങ്കൽ കുറത്തിക്കുണ്ടിൽ ലഹരിക്കടിമപ്പെട്ട യുവാക്കൾ നടത്തിയ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്ക് വെട്ടേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ സിപിഒ സൂരജിനും കുറത്തിക്കുണ്ടിലെ സതീശനുമാണ് വെട്ടേറ്റത്. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അയൽവാസികളായ അധ്യാപക ദമ്പതിമാരുടെ വീട്ടിൽ അതിക്രമിച്ചുകയറി ജിഷ്ണുവും വിഷ്ണുവും അക്രമം നടത്തുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാൻ ചെന്ന മറ്റൊരു അയൽക്കാരനായ സതീശനെയാണ് ഇവർ ആദ്യം അക്രമിച്ച് പരിക്കേൽപ്പിച്ചത്. അതിന് ശേഷം പോലീസ് എത്തി അക്രമികളെ കീഴക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് സ്റ്റേഷൻ സിപിഒ സൂരജിന് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി നാട്ടുകാരും പോലീസും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്

0
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

0
ഇടുക്കി : വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം....

കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ...