ഭാര്യ ആത്മഹത്യ ചെയ്തു: മുറി പൂട്ടി രണ്ട് ദിവസം കാവലിരുന്ന് ഭർത്താവ്, പുറത്തിറങ്ങിയത് ഒരിക്കൽ മാത്രം

For full experience, Download our mobile application:
Get it on Google Play

മുബൈ: ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ഭയന്ന് പോയ ഭര്‍ത്താവ് മുറി പൂട്ടി രണ്ട് ദിവസം ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നു. ദുര്‍ഗന്ധം വന്നപ്പോള്‍ അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഛത്തീസ്ഗഢില്‍ ആണ് സംഭവം. തലസ്ഥാനത്തെ തിക്രപാറ പ്രദേശത്തെ താമസക്കാരനായ ഗോപി നിഷാദിന്റെ ഭാര്യ ബസന്തി (30) ആണ് ആത്മഹത്യ ചെയ്തത്. ബസന്തി ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ ഗോപിയെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ തിക്രപാറയിലേക്ക് താമസം മാറ്റിയതിന് പന്നാലെ ഗോപിക്ക് ജോലി നഷ്ടമായി. ഇതോടെ ഇയാള്‍ മദ്യപാനം ആരംഭിച്ചു.

വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വിറ്റ് മദ്യത്തിനുള്ള പണം കണ്ടെത്തി. അങ്ങനെ തന്‍റെ സൈക്കിളും വീട്ടിലെ ഗ്യാസ് സിലിണ്ടറും അടക്കം ഇയാള്‍ വിറ്റു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. രാത്രിയില്‍ ഇരുവരും രണ്ട് മുറിയിലായിരുന്നു കിടന്നത്. രാവിലെ എഴുനേറ്റ് നോക്കിയപ്പോള്‍ ബസന്തി തൂങ്ങി മരിച്ചതായി കണ്ടു. ഇത് കണ്ട് ഭയന്ന ഗോപി മൃതദേഹം താഴെ ഇറക്കിയെങ്കിലും പോലീസിനോടോ മറ്റാരോടെങ്കിലുമോ പറയാനുള്ള ധൈര്യം ഉണ്ടായില്ല. തുടര്‍ന്ന് അയാള്‍ രണ്ട് ദിവസം മൃതദേഹത്തിന് കാവലിരുന്നു. ഇതിനിടെ ഒരു തവണ മാത്രമാണ് ഇയാള്‍ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയത്. എന്നാല്‍ മൃതദേഹത്തിന്‍റെ ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോള്‍ അയല്‍വാസികള്‍ പരാതിപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...