ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് സജി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് സജി പിടിയില്‍. വെള്ളറടയില്‍ നിന്നും 2001ല്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ തിരുവല്ലം വണ്ടിത്തടം വീട്ടില്‍ ആട് സജി (37)യെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. പരോളില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പോലീസ് പലവട്ടം ശ്രമിച്ചിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രതിയെയാണ് ഇന്നലെ തിരുവല്ലത്ത് നിന്നും വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ അളിയനാണ് പിടിയിലായ ആട് സജി. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍ കുമാര്‍, എസ്‌സിപിഒമാരായ ദീപു എസ് കുമാര്‍, സനല്‍കുമാര്‍, സിപിഒമാരായ പ്രദീപ്, അനീഷ്, പ്രജീഷ് അടങ്ങുന്ന സംഘമാണ് സജിയെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...