കാലടി : നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ വടിവാളുമായി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര വടക്കും ഭാഗം കിലുക്കന്‍ വീട്ടില്‍ സോണല്‍ (21) ആണ് കാലടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസo പോലീസിന്റെ രാത്രികാല പരിശോധനക്കിടയില്‍ ബദനി പറമ്പിന് സമീപത്ത് നിന്നും ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.