കണ്ണൂര്‍ : വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം സിപിഎം പ്രവര്‍ത്തകന്റെ കൈകള്‍ക്കു ഗുരുതരപരിക്ക്. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായ വിപി രാജേഷിന്റെ നടുവനാട് വീട്ടിലാണ് സംഭവം. ഇയാള്‍ വീടിനകത്ത് വെച്ച് ബോംബ് നിര്‍മാണം നടത്തുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു.
ഇരുകൈകള്‍ക്കും പരുക്കേറ്റ രാജേഷിനെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷെന്ന് പോലീസ് പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.