ഇനി ക്രിമിനൽ കേസിൽ പ്രതിയായി രാഷ്ട്രീയത്തിൽ ആളാകൽ നടക്കില്ല ; സുപ്രീം കോടതി വിധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. വിവരങ്ങള്‍ 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്നും, 72 മണിക്കൂറിനകം ഇതുസംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം ഇത്തരം പശ്ചാത്തലമുള്ളയാളെ എന്തുകൊണ്ട് സ്ഥാനാര്‍ഥിയാക്കിയെന്നും പാര്‍ട്ടികള്‍ വിശദീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കും. ജയസാധ്യത നോക്കിയാകരുത്, ഗുണം നോക്കിയാവണം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാധ്യായുടെ കോടതിയലക്ഷ്യ ഹരജിയിലാണ് നിര്‍ദേശം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും പാര്‍ട്ടികളുടെ തലപ്പത്തെത്തുന്നതില്‍നിന്നും വിലക്കാന്‍ നിയമം നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....