ഉണ്ടയും തോക്കും ഒക്കെ പോയല്ലേ…? ; പോലീസിന്റെ എഫ് ബി പേജില്‍ ഡബിള്‍ പൊങ്കാല

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ഉണ്ടയും തോക്കും ഒക്കെ പോയല്ലേ…? ആക്ഷൻ ഹീറോ ബിജു സിനിമയിലെ  മേജർ രവി സാർ പറഞ്ഞത് ഓർമ വന്നു. ”സ്വന്തം സ്റ്റേഷന്റെ സ്വത്ത് സൂക്ഷിക്കാൻ കഴിയാത്ത നിങ്ങളാണോ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത് ?”   ഇതാണ് ഒരാളുടെ കമന്‍റ്. ഇത്തരത്തിൽ ആഭ്യന്തര മന്ത്രി പിണറായി വിജയനെയും പോലീസിനെയും പരഹസിച്ചു കൊണ്ടുള്ളതാണ് കമന്‍റുകളിൽ കൂടുതലും.

ഫേസ്ബുക്കിൽ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പോലീസിന്‍റേത്. പല പോസ്റ്റുകൾക്കും പതിനായിരക്കണക്കിന് ലൈക്കും കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന സിഎജി റിപ്പോർട്ട് കേരള പോലീസിനെ ആകെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഡിജിപി മുതൽ സാധാ പോലീസുകാർ പോലും സംശയത്തിന്റെ  നിഴലിലാണ്.

കോടികളുടെ അഴിമതിയും വെടിയുണ്ട നഷ്ടപ്പെട്ടതടക്കം നിരവധി കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതോടെയാണ് പോലീസിന്റെ  പേജിൽ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.  ഉണ്ട എവിടെ മാമാ എന്ന രീതിയിലുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. വിവാദത്തിന് ശേഷം പുതിയ പോസ്റ്റുകളൊന്നും പേജിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് പഴയ പോസ്റ്റുകൾക്ക് താഴെയാണ് കമന്‍റുകൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...