Wednesday, April 16, 2025 1:23 am

ഗുണ്ടാ സംഘങ്ങള്‍ ക്വട്ടേഷന്‍ കേസുകള്‍ ഏറ്റെടുക്കുന്നില്ല ; സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നേരത്തെ ആഴ്ചയില്‍ നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അതിന്റെ മൂന്നിലൊന്ന് കേസുകള്‍ പോലും ഇല്ലെന്ന് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ് ഭീതി പരന്നതോടെ പല ഗുണ്ടാ സംഘങ്ങളും ക്വട്ടേഷന്‍ കേസുകള്‍ പോലും ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല. നേരത്തെ ഇത്തരം കേസുകളില്‍ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത നിരവധി ഗുണ്ടാസംഘങ്ങളുണ്ട്.

ഇവര്‍ ആഴ്ചയില്‍ ഒരിക്കല്‍ അടുത്ത പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെണാണ് നിബന്ധന. ഇപ്പോഴത്തെ ക്രിമിനല്‍ കേസുകളുടെ കുറവിനെ കുറിച്ച്‌ പോലീസ് അന്വേഷിച്ചപ്പോഴാണ് ക്വട്ടേഷന്‍ കേസുകളൊന്നും ഇപ്പോള്‍ എടുക്കുന്നില്ലെന്ന് വിവരം ലഭിച്ചത്. അതേസമയം ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായി വനിതാ കമ്മിഷന്‍ പറയുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴും ക്രിമിനല്‍ കേസുകള്‍ കുറഞ്ഞുവരുന്നതായാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016ല്‍ 707870 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുതെങ്കില്‍ തൊട്ടടുത്ത വര്‍ഷമായപ്പോഴേക്കും അത് 653500 ആയി കുറഞ്ഞു. അതായത് 54370 കേസുകള്‍ കുറഞ്ഞു. 2018 ആയപ്പോഴേക്കും ഇത് 512167ഉം 2019 ഡിസംബര്‍ വരെ 452787ഉം കേസുകളായി കുറഞ്ഞു. നാലുവര്‍ഷംകൊണ്ട് 255083 കേസുകളുടെ കുറവ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷവും 2016 ആയിരുന്നു.

കൊലപാതകങ്ങളുടെ എണ്ണത്തില്‍ കുറവ്

ക്രിമിനല്‍ ചട്ടപ്രകാരമുള്ള കേസുകളുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയത്. 2016ല്‍ 260097 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വെറും 176017 കേസുകളായി കുറഞ്ഞു. അതായത് 84080 കേസുകളുടെ കുറവുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊലപാതകങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016വും 2017ലും 305ഉം 2018ല്‍ 292ഉം 2019ല്‍ 287ഉം കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. അതേസമയം കൊലപാതകശ്രമക്കേസുകള്‍ കൂടുതലാണെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ 622 ആയിരുന്നു കേസ് 2017ല്‍ 583 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2018 ആയപ്പോഴേക്കും അത് 672 ആയി ഉയര്‍ന്നു. 2019ല്‍ 736 കേസുകളായി. അതായത് 114 കേസുകള്‍ നാലുവര്‍ഷത്തിനിടെ കൂടിയെന്നര്‍ത്ഥം. പീഡനക്കേസുകളിലും നാലുവര്‍ഷത്തിനിടെ നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2016ല്‍ 1656 കേസുകള്‍ ഉണ്ടായിരുന്നു സ്ഥാനത്ത് 2017 ആയപ്പോഴേക്കും 2003 ആയി ഉയര്‍ന്നു. അടുത്ത വര്‍ഷം 1945 ആയി കുറഞ്ഞെങ്കിലും 2019 വര്‍ഷമായപ്പോഴേക്കും അത് 2076 ആയി ഉയര്‍ന്നു. നാലുവര്‍ഷത്തിനിടെ 420 കേസുകള്‍ കൂടി.

തട്ടിക്കൊണ്ടുപോകല്‍ കൂടി

സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍ കേസും കൂടി. കഴിഞ്ഞവര്‍ഷം 389 കേസുകളാണ് തട്ടിക്കൊണ്ടു പോകലുമായി രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 241ഉം 2017ല്‍ 293ഉം 2018ല്‍ 297ഉം കേസുകളാണ് ഉണ്ടായിരുന്നത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 224 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. 2016ല്‍ 173ഉം 2017ല്‍ 184ഉം 2018ല്‍ 173ഉം ആയിരുു ഇതുസംബന്ധിച്ച കേസുകളുടെ എണ്ണം. ചീറ്റിംഗ് കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായതാണ് കണക്കുകള്‍ കാണിക്കുന്നത്. 5606 കേസുകളാണ് 2019ല്‍ കേരളത്തിലുണ്ടായത്. അതേസമയം 2016ല്‍ 4623ഉം 2017ല്‍ 4433ഉം 2018ല്‍ 4643ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ പീഡനക്കേസും വര്‍ദ്ധിച്ചിട്ടുണ്ട്. 4579 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 4029ഉം 2017ല്‍ 4413ഉം 2018ല്‍ 4544ഉം കേസുകളായിരുന്നു സംസ്ഥാനത്തുണ്ടായത്. അതേസമയം ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 431 കേസുകളേ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. 2016ല്‍ 328ഉം 2017ല്‍ 421ഉം 2018ല്‍ 461ഉം കേസുകളാണ് സംസ്ഥാനത്തുണ്ടായത്. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഡനം നേരിട്ട കേസുകളില്‍ 2016നു മുമ്പുവരെ അയ്യായിരത്തിനു മുകളിലായിരുന്നു കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുത്. അതിപ്പോള്‍ 2991 ആയി കുറഞ്ഞു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ദ്ധന

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം കൂടി. നാലുവര്‍ഷത്തിനിടെ വലിയ വര്‍ദ്ധനയാണ് ഈ കേസുകളില്‍ ഉണ്ടായിട്ടുള്ളത്. 4553 കേസുകളാണ് കഴിഞ്ഞ ഈവര്‍ഷം ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ 2881 കേസുകളായിരുന്നു ഇതുസംബന്ധിച്ച്‌ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ആയപ്പോഴേക്കും അത് 3543ആയും 2018 ആയപ്പോഴേക്കും 4253ആയും കേസുകള്‍ ഉയര്‍ന്നു. അതേസമയം ഭ്രൂണഹത്യ സംബന്ധിച്ച്‌ ഒരു കേസ് പോലും കേരളത്തിലുണ്ടായില്ല. കുട്ടികളിലെ  ആത്മഹത്യാശ്രമവും കഴിഞ്ഞവര്‍ഷം ഉണ്ടായില്ല. അതിനു മുന്‍ വര്‍ഷങ്ങളില്‍ കുറഞ്ഞത് ആറ് കേസെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം സംബന്ധിച്ച്‌ രണ്ടു കേസുകളേ 2019ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. അതിനു മുമ്പുവരെ 23 കേസുകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ബാല വിവാഹവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കഴിഞ്ഞവര്‍ഷം ആറു കേസുകളെടുത്തിട്ടുണ്ട്. എന്നാല്‍ അതിനു മുമ്പുവരെ 20ഓളം കേസുകളാണ് ഉണ്ടായിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞു – പൂവാലശല്യം കുറഞ്ഞു

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്, 15114 കേസുകള്‍. അതേസമയം 2017ലും 2018ലും നേരിയ കുറവു മാത്രമേ ഉണ്ടായിട്ടുള്ളു. അതായത് യഥാക്രമം 14263ഉം 13613ഉം കേസുകള്‍. 2019 ആയപ്പോഴേക്കും അത് 14293 കേസുകളായി ഉയര്‍ന്നു.

സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ ബലാത്സംഗവും സ്ത്രീപീഡനവും തട്ടിക്കൊണ്ടു പോകലുമാണ് കൂടുതലായും രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. 2016ല്‍ 1656 കേസുകളാണ് ബലാത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2019 ആയപ്പോഴേക്കും 2076 ആയി ഉയര്‍ന്നു. പീഡനക്കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. 4029 കേസുകള്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019 ആയപ്പോഴേക്കും അത് 4579 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 224 കേസുകളാണ് തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട്  രജിസ്റ്റര്‍ ചെയ്തത്. അതേസമയം പൂവാലശല്യത്തിനുള്ള കേസുകളില്‍ കുറവുണ്ട്. 465 കേസുകള്‍ വരെ മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 431 കേസുകളേ ഉണ്ടായിട്ടുള്ളു. സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളിലും വന്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വെറും ആറു കേസുകളാണ് ഇതുസംബന്ധിച്ച്‌ രജിസ്റ്റര്‍ ചെയ്തത്. അതിനു മുന്‍ വര്‍ഷങ്ങളില്‍ 25 കേസുകള്‍ വരെ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കേസ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത ജില്ല മലപ്പുറമാണ്, 1457 എണ്ണം. 1058 കേസുകളുമായി തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...