പരീക്ഷാ ഡ്യൂട്ടിക്ക് പോയ മലയാളി അധ്യാപകർ ലക്ഷദ്വീപിൽ കുടുങ്ങി , മരുന്നിനടക്കം ക്ഷാമമെന്ന് അധ്യാപകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരീക്ഷാ ഡ്യൂട്ടിക്ക് പോയ എട്ട് മലയാളി അധ്യാപകർ ലക്ഷദ്വീപിൽ കുടുങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ലോക് ഡൗണിനെത്തുടർന്ന് ദ്വീപിൽ കുടുങ്ങിയത്. മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടെന്നും സർക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകർ ആവശ്യപ്പെട്ടു. കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സർക്കാർ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നതെന്നും ഒരുമാസമായി കുടുങ്ങിക്കിടക്കുകയാണെന്നും അധ്യാപകർ പ്രതികരിച്ചു. രാജ്യത്ത് ‘അടച്ച് പൂട്ടൽ’ പ്രഖ്യാപിച്ചതോടെയാണ് ഇവർ ലക്ഷ്വദ്വീപിൽ കുടുങ്ങിയത്. ഷിപ്പ് സർവീസും നിർത്തിയതോടെ തിരികെ നാട്ടിലേക്ക് എത്താൻ വഴിയില്ലാതായി. രാജ്യത്ത് കൊവിഡ് പടരുന്നതിനെത്തുടർന്ന് ലോക് ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....