മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ ആക്രമിച്ചതിന് ഒന്നരവര്‍ഷം മുമ്പ് പിരിച്ചുവിട്ട സുരക്ഷാ ഏജന്‍സി ജീവനക്കാരെ തിരിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിമിനല്‍ കേസില്‍ പ്രതികളായവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന ആരോഗ്യവകുപ്പ് നിര്‍ദേശത്തിന് പുല്ലുവില. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ ആക്രമിച്ചതിന് ഒന്നരവര്‍ഷം മുമ്പ് പിരിച്ചുവിട്ട സുരക്ഷാ ഏജന്‍സി ജീവനക്കാരെ തിരിച്ചെടുത്തു. ക്രിമിനൽ കേസിൽ പ്രതികളായിരിക്കുമ്പോഴാണ് ഇവര്‍ വീണ്ടും മെഡിക്കല്‍ കോളേജില്‍ കാവലിനെത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ ചിറയിന്‍കീഴ് സ്വദേശി അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചത് 2021 നവംബര്‍ 19 ന്.

പാസില്ലാതിരുന്ന യുവാവ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു സുരക്ഷാ ജീവനക്കാരുടെ ന്യായീകരണം. പ്രതിഷേധം കനത്തതോടെ സുരക്ഷാ ഏജന്‍സി ജീവനക്കാരായ രതീഷ്, വിഷ്ണു എന്നിവരെ പിരിച്ചുവിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരോരുമറിയാതെ ഇരുവരെയും തിരിച്ചെടുത്തു. വിഷ്ണുവിന് വൃക്ക സംബന്ധമായ അസുഖമുളളതിനാല്‍ മാനുഷിക പരിഗണന കാണിച്ചെന്നാണ് വിശദീകരണം. രതീഷിനെ തിരിച്ചെടുത്തതിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇടത് അനുകൂല സുരക്ഷാ ജീവനക്കാരുടെ സംഘടനയിലെ പ്രവര്‍ത്തകരായ ഇവരെ തിരിച്ചെടുക്കാന്‍ വന്‍ സമ്മര്‍ദ്ദമുണ്ടായതാണ് വിവരം.

രോഗികളോട് സുരക്ഷാ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് തുടരുമ്പോഴാണ് മുമ്പ് പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത് ജനത്തെ വെല്ലുവിളിക്കുന്നത്. കഴിഞ്ഞ ദിവസം അച്ഛന്‍റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ അഖിലെന്ന യുവാവിനെയും സുഹൃത്തിനെയും ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ചപ്പോള്‍ തടയാതെ നോക്കിനിന്ന സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...