ബത്തേരി : ഒന്‍പത് മെക്കാനിക്കല്‍ ജീവനക്കാര്‍, ആറ് ഓഫീസ് ജീവനക്കാര്‍, എട്ട് കണ്ടക്ടര്‍മാര്‍, പത്ത് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘദൂര ബസ് ജീവനക്കാരാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കോവിഡ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ് വന്ന് മുക്തരായവര്‍ക്കുമുള്‍പ്പടെയാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
ഇത്രയേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നാണ് ഡിപ്പോ അധികൃതരുടെ വാദം. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം വന്നതോടെ ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുമെന്നാണ് ആശങ്ക. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് കൂടി നിയന്ത്രണമുണ്ടായാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കാനും സാധ്യതയുണ്ട്.