ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രതിസന്ധി ; 33 ജീവനക്കാര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ബത്തേരി : ഒന്‍പത് മെക്കാനിക്കല്‍ ജീവനക്കാര്‍, ആറ് ഓഫീസ് ജീവനക്കാര്‍, എട്ട് കണ്ടക്ടര്‍മാര്‍, പത്ത് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘദൂര ബസ് ജീവനക്കാരാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കോവിഡ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ് വന്ന് മുക്തരായവര്‍ക്കുമുള്‍പ്പടെയാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

ഇത്രയേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നാണ് ഡിപ്പോ അധികൃതരുടെ വാദം. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം വന്നതോടെ ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുമെന്നാണ് ആശങ്ക. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് കൂടി നിയന്ത്രണമുണ്ടായാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കാനും സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...