ഇന്ത്യയില്‍ വിവോ എക്സ് 60 യുടെ വില കുറച്ചു ; പുതിയ വില ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ വിവോ എക്സ് 60 യുടെ വില കുറച്ചു. വിവോ എക്സ് 60 ന്റെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 37,990 രൂപയിൽ നിന്ന് 34,990 രൂപ ആയാണ് കുറച്ചത്. 41,990 രൂപയ്ക്കാണ് ഈ മോഡൽ ആദ്യം പുറത്തിറക്കിയിരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 39,990 രൂപയാണ് വില. 2,000 രൂപയുടെ കിഴിവാണ് ഇതിൽ ലഭിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്സി ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ എന്നിവയില്‍ വിവോ 5,000 രൂപ വരെ ക്യാഷ്ബാക്കും നല്‍കുന്നു.

ഇന്ന് മുതൽ വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും എല്ലാ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ലറ്റുകളിലും പുതിയ വിലയിലും ഓഫറിലും ഫോൺ ലഭിക്കും. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. 48 എംപി സോണി ഐഎംഎക്സ് 598 പ്രധാന ക്യാമറ, 13 എംപി സെന്‍സര്‍, 13 എംപി ഷൂട്ടര്‍ എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് വിവോ എക്സ് 60 വരുന്നത്. മുന്‍വശത്ത് 32 എംപി സെല്‍ഫി ക്യാമറയുമുണ്ട്.

വിവോ എക്സ് 60ല്‍ 120ഹേര്‍ട്സ് റിഫ്രഷ് റേറ്റും 240 ഹേര്‍ട്സ് പ്രതികരണ നിരക്കും നല്‍കുന്ന 6.56 ഇഞ്ച് അമോഎല്‍ഇഡി ഡിസ്പ്ലേയാണ്. ഫുള്‍ എച്ഡി + റെസല്യൂഷനിലാണ് ഡിസ്പ്ലേ പ്രവര്‍ത്തിക്കുന്നത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണം ഡിസ്‌പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മര്‍ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...