ബിജെപിയിൽ പ്രതിസന്ധി ; നാല് ജില്ലാ നേതാക്കൾ പദവികൾ രാജിവച്ചു

For full experience, Download our mobile application:
Get it on Google Play

നവസരി: ഗുജറാത്തിലെ നവസരിയിൽ കോലി സമുദായത്തിൽ നിന്നുള്ള നാല് ബിജെപി നേതാക്കൾ പാർട്ടി പദവികൾ രാജിവെച്ചു. നവസരി ജില്ലാ നേതാക്കളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ജില്ലാ വൈസ് പ്രസിഡൻ്റ് അശോക് പട്ടേൽ, ബക്ഷി പഞ്ച് ജനറൽ സെക്രട്ടറി വിജയ് പട്ടേൽ, കിസാൻ മോർച്ച ജനറൽ സെക്രട്ടറി പ്രകാശ് പട്ടേൽ, ജലാൽപൂർ താലൂക് പഞ്ചായത്തംഗവും ബിജെപി ജില്ലാ സംഘടനാ സെക്രട്ടറിയുമായ ചേതന പട്ടേൽ എന്നിവരാണ് രാജിവച്ചത്. നവസരി ജില്ലാ ബിജെപി അധ്യക്ഷൻ ബുരലാൽ ഷായ്ക്കാണ് രാജിക്കത്ത് നൽകിയത്.

ബുരാലാൽ ഷാ ഓഫീസിലില്ലാത്ത സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസിലെ മേശപ്പുറത്ത് രാജിക്കത്ത് വെച്ച് നാല് നേതാക്കളും ഇറങ്ങിപ്പോവുകയായിരുന്നു. ജലാൽപൂർ നിയമസഭാ മണ്ഡലത്തിലെ സ്വാധീന ശക്തിയാണ് കോലി സമുദായം. ജില്ലാ നേതൃപദവികളിൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജില്ലാ അധ്യക്ഷൻ, ജനറൽ സെക്രട്ടറി പദവികളാണ് ആവശ്യപ്പെട്ടത്. എന്നാൽ വൈസ് പ്രസിഡൻ്റ് പദവിയാണ് ഇവർക്ക് ലഭിച്ചത്. ഇതാണ് രാജിക്ക് കാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...