ഡൽഹി : കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തക വിവാദത്തിൽ കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ പബ്ലിക്കേഷൻസിന് സ്‌പെഷ്യൽ സെൽ നോട്ടീസ് നൽകി. അന്വേഷണത്തിൽ പങ്കുചേരാൻ പ്രസാധകരോടും പോലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകവിവാദത്തിൽ പെൻഗ്വിൻ ഇന്ത്യ നൽകിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് ഡൽഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയ്ക്ക് പുസ്തകത്തിന്റെ കോപ്പി എങ്ങനെ ലഭിച്ചുവെന്നുതന്നെയാണ് പ്രധാന ചോദ്യം. നോട്ടീസിന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ പബ്ലിക്കേഷൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിളിപ്പിക്കും. പുസ്തകത്തിന്റെ കോപ്പികൾ പ്രസിദ്ധീകരിക്കുകയോ വിതരണത്തിന് നൽകുകോ ചെയ്തിട്ടില്ലെന്ന് പെൻഗ്വിൻ അറിയിച്ചതിന് പിന്നാലെ എം എം നരവനെയും സ്ഥിരീകരിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























