ചബഹാർ തുറമുഖ നടത്തിപ്പിൽ പ്രതിസന്ധി ; ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് മേല്‍ ഇന്ത്യക്കുള്ള ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഉപരോധ ഇളവ് നീട്ടാനായി ഇന്ത്യ യുഎസിന് കത്തുനല്‍കിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. 23 വര്‍ഷം പഴക്കമുള്ള തുറമുഖ പദ്ധതിയില്‍ നിന്നും പുറത്തുകടക്കണോ അതോ അമേരിക്കന്‍ ഉപരോധങ്ങള്‍ നേരിടണോ എന്നതില്‍ വ്യക്തതവന്നിട്ടില്ല. അമേരിക്കന്‍ ഉപരോധത്തില്‍ നിന്നുള്ള ഇളവുകള്‍ സംബന്ധിച്ച് യുഎസ് അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

2025 ഒക്ടോബര്‍ മുതല്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തുടര്‍ന്ന് 2026 ഏപ്രില്‍ 26വരെ ഇളവ് നീട്ടുകയായിരുന്നു. യുദ്ധ സാഹചര്യത്തില്‍ ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടില്‍ യുഎസ് നില്‍ക്കുമ്പോള്‍ തുടര്‍ന്നും ഇളവ് നീട്ടാനുള്ള സാധ്യത വിരളമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് ആണ് ചബഹാര്‍ നിയന്ത്രിക്കുന്നത്. ചബഹാര്‍ തുറമുഖ കമ്പനിയില്‍ ഐപിജിഎല്ലിനുള്ള ഓഹരികള്‍ തല്‍ക്കാലം ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് പദ്ധതി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...