കേരള ജെഡിഎസിലെ ഭിന്നത; സികെ നാണു വിളിച്ച ദേശീയ ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ജെഡിഎസിലെ ഭിന്നതക്കിടെ ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണു വിളിച്ച ദേശീയ ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. എന്‍ഡിഎക്കൊപ്പം ചേർന്ന ദേവഗൗഡക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കർണാടക ജെഡിഎസ് മുൻ സംസ്ഥാന പ്രസിഡൻറ് സി.എം. ഇബ്രാഹിം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എന്നാൽ മാത്യു ടി. തോമസും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും അടക്കമുള്ള കേരള നേതാക്കൾ വിട്ടുനിൽക്കും. സംസ്ഥാന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ഒരു വിഭാഗം നേതാക്കൾ ഇന്നത്തെ യോഗത്തിനെത്തും.

ദേവഗൗഡയും യോഗത്തെ വിലക്കിയതിനാൽ നാണു അടക്കം യോഗത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടി വന്നേക്കും. ഈ യോഗത്തോടെ കേരള ജെഡിഎസ് പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയാണുള്ളത്. നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തുടര്‍നടപടികളും നിര്‍ണായകമാകും. ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമുള്ള കേരള ജെഡിഎസ് ഘടകത്തില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇതുവരെ നേതൃത്വത്തിന് തീരുമാനം എടുക്കാനായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുപ്പിവെള്ളത്തിൽ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

0
ലഖ്‌നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ്...

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....

ഗോമൂത്രം കുടിപ്പിച്ചെന്നും മുടി പറിച്ചെടുത്തെന്നും ആരോപണം; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകൾ

0
മുംബൈ: ശിവസേന (ഉദ്ധവ് പക്ഷം) മുന്‍ എംപി വിനായക് റാവത്തിനും കുടുംബത്തിനെതിരെ...