സ്വപ്നനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

For full experience, Download our mobile application:
Get it on Google Play

വെള്ളിയാഴ്ച സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ നടന്ന കളിയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു കിടിലൻ പ്രകടനം കണ്ടത്. റോണോ ഗോളും അസിസ്റ്റുമായി തിളങ്ങിയ കളിയിൽ അൽ നസർ എഫ്സി 3-1 ന് വിജയിക്കുകയും ചെയ്തു‌. അലക്സ് ടെല്ലസായിരുന്നു ഈ മത്സരത്തിൽ അൽ നസറിന്റെ ഗോളടി തുടങ്ങിവെച്ചത്. പിന്നാലെ മാഴ്സലോ ബ്രോസോവിച്ചും വല കുലുക്കി. കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. അതേ സമയം അൽ ഇത്തിഫാഖിനെതിരെ നേടിയ ഗോളും അസിസ്റ്റും ഒരു കിടിലൻ നേട്ടത്തിൽ ഒറ്റയ്ക്ക് ഒന്നാമതെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹായിച്ചു.

നിലവിൽ 2023-24 സീസ‌ൺ സൗദി പ്രോ ലീഗിൽ കൂടുതൽ ഗോൾ നേടിയ കളിക്കാരിലും കൂടുതൽ അസിസ്റ്റുകൾ നൽകിയവരിലും ഒറ്റയ്ക്ക് ഒന്നാമത് എന്ന കിടിലൻ നേട്ടമാണ് ഈ പോർച്ചുഗീസ് സൂപ്പർ താരത്തിന് സ്വന്തമായത്. 2023-24 സീസൺ സൗദി പ്രോ ലീഗിൽ 16 കളികളിൽ നിന്ന് 17 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരിക്കുന്നത്. അൽ ഇത്തിഫാഖിനെതിരായ കളിക്ക് മുൻപ്, 16 ഗോളുമായി അലക്സാണ്ടർ മിട്രോവിവിച്ചിനൊപ്പം ഗോൾവേട്ടയിൽ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു‌. എന്നാൽ അൽ ഇത്തിഫാഖിനെതിരെ തന്റെ ടീമിന്റെ മൂന്നാം ഗോൾ നേടിയതോടെ റോണാൾഡോ ഒറ്റയ്ക്ക് ഗോൾപട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....