പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​രു​ത്തി​യ മാ​റ്റം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന വി​മ​ര്‍​ശ​നം ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​രു​ത്തി​യ മാ​റ്റം ഏ​റെ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന വി​മ​ര്‍​ശ​നം ശ​ക്ത​മാ​കു​ന്നു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മൂ​ന്നാ​യി​ട്ടാ​ണ് വെ​ട്ടി​മു​റി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 2,3,4,6,7 വാ​ര്‍​ഡു​ക​ള്‍ റാ​ന്നി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലും 10,11,12 വാ​ര്‍​ഡു​ക​ള്‍ ഇ​ല​ന്തൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലു​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാം താ​റു​മാ​റാ​കു​മെ​ന്നും മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചാ​ല്‍ മാ​ത്ര​മേ ഒ​രു റോ​ഡു​പോ​ലും ടാ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​കെ. റോ​യി​സ​ണ്‍ പ​റ​ഞ്ഞു.

കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ല്‍ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​റ്റൂ​ര്‍ തൈ​മ​റ​വും​ക​ര ഓ​ത​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ചേ​ര്‍​ത്ത​പ്പോ​ള്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ പു​ല്ലാ​ട്, ത​ട്ട​യ്ക്കാ​ട് എ​ന്നി​വ കോ​ഴ​ഞ്ചേ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലാ​ണ് ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു സ​മാ​ന​മാ​യി​ട്ടാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ വാ​ര്‍​ഡ് വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ട് ഡി​വി​ഷ​നെ കു​മ്പ​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന് പേ​രു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

കോ​യി​പ്രം ബ്ലോ​ക്ക് ആ​സ്ഥാ​ന​മാ​യ പു​ല്ലാ​ട് പോ​ലും മ​റ്റൊ​രു ഡി​വി​ഷ​നി​ലാ​ണ്. പു​ല്ലാ​ട്, ത​ട്ട​യ്ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ൾ കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ല്‍ വ​രേ​ണ്ട​താ​ണെ​ന്ന് മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. പു​റ​ത്തു​വ​ന്ന ക​ര​ട് അം​ഗീ​ക​രി​ച്ചാ​ൽ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തെ​ത്ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക​മാ​യ പി​ശ​കു​ക​ൾ ഉ​ണ്ടെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റോ​ബി​ൻ പീ​റ്റ​റും പറഞ്ഞു. അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ നി​ർ​ണ​യി​ച്ച​ത് പാ​ർ​ട്ടി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്നും ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നും റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...